
ഹരിപ്പാട് : ഡാണാപ്പടി പാലത്തിന് സമീപം ഒമ്‌നി വാൻ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മഹാദേവികാട് മീനത്തുമൂലയിൽ പരേതനായ കുശന്റെയും ജലജയുടെയും മകൻ രജീഷ് (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു അപകടം. ഷാർജയിൽ ജോലി ചെയ്തിരുന്ന രജീഷ് പുതിയ കമ്പനിയിൽ ജോലിക്ക് കയറുന്നതിന് മുന്നോടിയായാണ് രണ്ടാഴ്ചക്ക് മുമ്പ് നാട്ടിൽ വന്നത്. വീട്ടിൽ തടി മെഷീൻവാൾ ഉപയോഗിച്ച് മുറിച്ച് കൊണ്ടിരിക്കെ വാളിന്റെ ചോക്ക് കേടായതിനെത്തുടർന്ന് അത് നന്നാക്കാൻ പോകും വഴിയായിരുന്നു അപകടം. ഭാര്യ: ജിതുമോൾ. മകൾ: റിധ്വിക.