karshika-seminar

ചെന്നിത്തല: ആധുനിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൃഷിയെ പരിപോഷിപ്പിക്കണമെന്നും കൂടുതൽ നിക്ഷേപം നടത്തി വരുംതലമുറയ്ക്ക് പ്രയോജനം ഉണ്ടാകുന്ന തരത്തിൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകണമെന്നും മുൻമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ "കൃഷിയും അനുബന്ധ മേഖലയും" എന്ന വിഷയത്തിൽ നടന്ന സെമിനാർ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോർഡ് അംഗം ആർ.രാംകുമാർ മോഡറേറ്ററായിരുന്നു. പഞ്ചായത്ത് സെക്രട്ടറി പ്രദീപ് സ്വാഗതം പറഞ്ഞു.