a
യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം ചെയർമാനായി കെ.ഗോപൻ ചുമതല ഏറ്റെടുക്കുന്ന ചടങ്ങ് കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു

മാവേലിക്കര: യു.ഡി.എഫ് മാവേലിക്കര നിയോജക മണ്ഡലം ചെയർമാനായി കെ.ഗോപൻ ചുമതല ഏറ്റെടുത്തു. കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ അനിവർഗീസ് അദ്ധ്യക്ഷനായി. അനീവർഗീസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി ചുമതല ഏറ്റപ്പോൾ ഉണ്ടായ ഒഴിവിലാണ് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ കെ.ഗോപനെ യുഡിഎഫ് നിയോജക മണ്ഡലം ചെയർമാനായി നിയോഗിച്ചത്.യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ.ഷാജിമോഹൻ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ അമൃതേശ്വരൻ, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ വള്ളികുന്നം, കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗം തോമസ്.സി.കുറ്റിശേരിൽ, ആർ.എസ്.പി സംസ്ഥാന കമ്മറ്റി അംഗം ഗോവിന്ദൻ നമ്പൂതിരി, കെ.പി.സി.സി അംഗം കുഞ്ഞുമോൾ രാജു, രാജൻ തെക്കേവിള, റോയി വർഗീസ്, മുൻസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കുറത്തികാട് രാജൻ, അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, കെ.സി.ഫിലിപ്പ്, ടി.കൃഷ്ണകുമാരി, വന്ദന സുരേഷ്, പി.ബി.ഹരികുമാർ, മാത്യു കണ്ടത്തിൽ, അനിത വിജയൻ, ബിജു വർഗീസ്, സജ്ജീവ് പ്രായക്കര, മനസ് രാജൻ, ശാന്തി അജയൻ, എൻ.മോഹൻദാസ്, ചിത്രാമ്മാൾ, തോമസ് ജോൺ, രമേശ് ഉപ്പാൻസ്, റജി കുഴിപ്പറമ്പിൽ, അജയൻ തൈപ്പറമ്പിൽ, വർഗീസ് പോത്തൻ, എം.രമേശ്കുമാർ, അജയക്കുറുപ്പ്, ജസ്റ്റിൻസൺ പാട്രിക്ക്, മഹാദേവൻ നായർ, ഉമാദേവി ഇടശേരിൽ, ബോബൻ ഹാരോക്ക് എന്നിവർ സംസാരിച്ചു.