lpg-vitharanam

മാന്നാർ: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് കേന്ദ്ര സർക്കാർ പദ്ധതിയിൽ സൗജന്യമായി നൽകുന്ന ഗാർഹിക പാചക വാതക കണക്ഷന്റെ വിതരണം മാന്നാറിൽ നടന്നു. ബി.ജെ.പി മാന്നാർ മണ്ഡലം പ്രസിഡൻ്റ് സതീഷ് കൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. വേണൂസ് ഗ്യാസ് ഏജൻസി ഉടമ രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റുമാരായ ബിനു രാജ്, കലാധരൻ കൈലാസം, മണ്ഡലം സെക്രട്ടറി ശിവകുമാർ, മാന്നാർ കിഴക്കൻ ഏരിയ പ്രസിഡന്റ് മാന്നാർ സുരേഷ്, പാർവ്വതി രാജീവ്, ശാന്തിനി ബാലകൃഷ്ണൻ, രാജ് മോഹൻ എന്നിവർ പ്രസംഗിച്ചു.