
മാന്നാർ: പദ്ധതി പ്രവർത്തനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാദവും കാണിക്കുന്നതായി ആരോപിച്ച് മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വി രത്നകുമാരിക്കെതിരെ യു.ഡി.എഫ് അംഗങ്ങൾ മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. സുജിത്ത് ശ്രീരംഗം പ്രമേയ അവതാരകനും, അജിത്ത് പഴവൂർ അനുവാദകനുമായുള്ള അവിശ്വാസ പ്രമേയ നോട്ടീസിൽ യു.ഡി.എഫിന്റെ മറ്റ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധു പുഴയോരം, വി.കെ ഉണ്ണികൃഷ്ണൻ, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, ഷൈന നവാസ്, കെ.സി പുഷ്പലത എന്നിവരാണ് ഒപ്പിട്ട് നൽകിയിരിക്കുന്നത്.എൽ.ഡി.എഫിനും യു.ഡി.എഫിനും എട്ടു സീറ്റ് വീതവും ബി.ജെ.പിക്ക് ഒരു സീറ്റുമാണ് നിലവിൽ ഉള്ളത്. ബി.ജെ.പിയുടെ നിലപാട് അവിശ്വാസത്തിൽ നിർണായകമാകും.