മാവേലിക്കര: മാവേലിക്കര ബി.ആർ.സിയുടെ ലോക ഭിന്നശേഷി ദിനാചരണം മാവേലിക്കര സി.ഐ എസ്.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ പി.പ്രമോദ് അധ്യക്ഷനായി. ജി.സജീഷ് സ്വാഗതം പറഞ്ഞു. ഇറവങ്കര ഗവ.വി.എച്ച്.എസ്.എസ് പ്രഥമാധ്യാപകൻ ജി.അനിൽകുമാർ സന്ദേശം നൽകി. സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ അഭിമാനകരമായ നേട്ടം കൈവരിച്ച കുട്ടികളെ സാമൂഹ്യ പ്രവർത്തകയായ ജി.കെ.ഷീല ആദരിച്ചു. എ.ആർ.രാജരാജവർമ്മ സ്മാരകം സെക്രട്ടറി വി.ഐ ജോൺസൺ, ഡോ.സുലോചന, ലീനാ രാജ്, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.