kumar-umman

എണ്ണയ്ക്കാട്: ചാരായം വാറ്റുന്നതിനായി വീട്ടിൽ സൂക്ഷിച്ചുവച്ച കോടയും വാറ്റുപകരണങ്ങളുമായി സ്ത്രീയെ എക്സൈസ് പിടികൂടി. പെരിങ്ങിലിപ്പുറം ചാമതുണ്ടത്തിൽ തെക്കേതിൽ കുമാരി ഉമ്മനെയാണ് 105 ലിറ്റർ കോടയും വാറ്റുപകരണങ്ങളും ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസാദ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിൽ നിന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ സജി കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ബിനു, നിജോമോൻ ജോസഫ്, അജീഷ് കുമാർ, വനിതാ ഓഫീസർ മായ എന്നിവരുൾപ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്.