ചാരുംമൂട് : ലോക മണ്ണ് ദിനമായ ഇന്ന് ഗ്രാമശ്രീ പ്രകൃതി സംരക്ഷണ സമിതി ഏർപ്പെടുത്തിയ ഗ്രാമശ്രീ 2023 പുരസ്ക്കാരം, നൂറനാട് മറ്റപ്പള്ളി മലനിരകൾ സംരക്ഷിക്കാനായി പൊരുതുന്ന സംയുക്ത സമര സമതിക്ക് സമ്മാനിക്കും. മാദ്ധ്യമ പ്രവർത്തകൻ ആർ.രാജഗോപാലാണ് അവാർഡ് സമ്മാനിക്കുന്നത്. 10001 രൂപയും ശില്പവും അടങ്ങുന്നതാണ് അവാർഡ്. എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സി.റഹിം അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സമരസമിതി നേതാക്കളായ ബി.വിനോദ്, മനോജ് സി. ശേഖർ, എ.നൗഷാദ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങും. ടി.ആർ. സദാശിവൻ നായർ ജെ. ഹാഷിം എൻ.വി..രവീന്ദ്രനാഥൻ നായർ മധു ഇറവൻകര ബാബു ജോൺ യമുന ഹരീഷ് തുടങ്ങിയവർ പങ്കെടുക്കും. 'മണ്ണും ജലവും ജീവന്റ ഉറവിടം' എന്നതാണ് ഈ വർഷത്തെ മണ്ണ് ദിനത്തിന്റെ സന്ദേശം.