തുറവൂർ: ചേർത്തല നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിന്റെ ഭാഗമായി പട്ടണക്കാട് ഗ്രാമ പഞ്ചായത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10.30ന് പട്ടണക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാഭ്യാസ സെമിനാർ നടക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ജാസ്മിൻ അദ്ധ്യക്ഷയാകും. ബി.അബുരാജും യു. സുരേഷ് കുമാറും ക്ലാസെടുക്കും. ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സിവിൽ എക്സൈസ് ഓഫീസർ കെ.ആർ.രാജീവ് നയിക്കും. ചേർത്തല ഉപജില്ല ഡി.ഇ. ഒ എ.കെ. പ്രതീഷ്, വി.എ. ബോബൻ , എൽ. രമ, സി.ബി. ശിവകല എന്നിവർ സംസാരിക്കും.