photo

ചേർത്തല:റോട്ടറി ക്ലബ്ബും നട്ടെല്ലിന് പരുക്കേ​റ്റ് വൈകല്യം സംഭവിച്ചവരുടെ സംഘടനയായ 'സിദ്ധ 'യുമായി ചേർന്ന് ഭിന്നശേഷി ദിനാചരണം നടത്തി.അഡ്വ.എ എം ആരിഫ് എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.റോട്ടറി ക്ലബ് പ്രസിഡന്റ് എൻ.അനുഷ് അദ്ധ്യക്ഷത വഹിച്ചു.റോട്ടറി ഡിസ്ട്രിക്ട് പ്രൊജക്ട് ചെയർപേഴ്സൺ ഡോ.മീര ജോൺ മുഖ്യാതിഥിയായി.മുൻ ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോൻ ഭിന്നശേഷി ദിന സന്ദേശം നൽകി. ഭക്ഷ്യക്കി​റ്റുകളുടെ വിതരണോദ്ഘാടനം റോട്ടറി ഗവർണർ എം.മോഹനൻ നായർ നിർവഹിച്ചു. പി.കെ.ധനേശൻ,സുബൈർ ഷംസ്,അഡ്വ.സി.കെ.രാജേന്ദ്രൻ,ജോഷി ആപ്പീസിൽ,സി.ബാബു,പി.യു.ശാന്താറാം എന്നിവർ സംസാരിച്ചു.