photo

ചേർത്തല:ചേർത്തല,പട്ടണക്കാട്,കുത്തിയതോട് പൊലീസ് സ്‌​റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ കടക്കരപ്പള്ളി പഞ്ചായത്ത് 13ാം വാർഡ് തൈക്കൽ ഓരാഞ്ചുപറമ്പ് വീട്ടിൽ വിഷ്ണുവിനെ കാപ്പപ്രകാരം നാടുകടത്തി.പട്ടണക്കാട് പൊലീസ് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും നാടുകടത്തി എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറലിന്റെ ഉത്തരവ്.