aap

കായംകുളം:നഗരസഭ 32 ാം വാർഡിലെആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഹരിദാസ് ശിവരാമന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽ‌സൺ ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രമേശൻ പാണ്ടിശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ, വൈസ് പ്രസിഡന്റ് സെലിൻ ഫിലിപ്പ് , സെക്രട്ടറിമാരായ നവീൻജി നാദമണി, റെനി സ്റ്റീഫൻ, എസ്. വി. എസ്. സംസ്ഥാന പ്രസിഡന്റ് ശശികുമാർ പാലക്കളം, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വിഷ്ണു , കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് പ്രമോദ് കുമാർ അച്യുതൻ, ജില്ലാ സെക്രട്ടറി ഷിനു ജോർജ്ജ് കരൂർ ,എന്നിവർ പ്രസംഗിച്ചു.