obit

ആലപ്പുഴ/ചേർത്തല : ലോറി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ചേർത്തല കടക്കരപ്പള്ളി രണ്ടാം വാർഡ് തങ്കി വേങ്ങാശേരിയിൽ വിൻസെന്റിന്റെ മകൻ ബ്രൈ​റ്റ് (37) ആണ് മരിച്ചത്. ദേശീയപാതയിൽ ആലപ്പുഴ കൊമ്മാടിയിൽ ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടം. സോളാർ പ്ളാന്റിന്റെ ജോലി ചെയ്യുന്ന ബ്രൈറ്റ് കായംകുളത്ത് നിന്നും ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ലോറി ഇടിക്കുകയായിരുന്നു. ഗുരതര പരിക്കേറ്റ ബ്രൈറ്റിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

അമ്മ: ജൂലിയ​റ്റ്. സഹോദരൻ: ബെൻസി (ഗ്രാമപഞ്ചായത്തംഗം).