ആലുവ: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ ബാങ്ക് ഉദ്യോഗസ്ഥൻ തത്ക്ഷണം മരിച്ചു. ആലുവ ഇൻഡസ് ഇൻഡ് ബാങ്ക് ഉദ്യോഗസ്ഥൻ അമ്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശി ആർ. രാഹുലാണ് (27) മരിച്ചത്. സഹയാത്രികൻ അമ്പലപ്പുഴ സ്വദേശിയും ഇതേ ബാങ്ക് ജീവനക്കാരനുമായ അക്ഷയിനെ (27) പരിക്കുകളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എറണാകുളം റോഡിൽ പെട്രോൾപമ്പിനു സമീപം ഇന്നലെ വൈകിട്ടായിരുന്നു അപകടം. ഉടനെ രാഹുലിനെ ആലുവ കാരോത്തുകുഴി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.