ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുള്ള അനാഥ മൃതദേഹങ്ങൾ സംസ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ ജാഗ്രതാ സമിതി ആശുപത്രി സൂപ്രണ്ട് അബ്ദുൾ സലാമിന് നിവേദനം നൽകി. മൃതദേങ്ങൾ സൂക്ഷിക്കുന്നതിന് കൂടുതൽ ഫ്രീസർ സൗകര്യം സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് അഡ്വ.പ്രദീപ് കൂട്ടാല, സെക്രട്ടറി കെ.ആർ.തങ്കജി, ഹംസ കുഴിവേലി, മുനീർ മുസ്ലിയാർ അമ്പലപ്പുഴ, അനിൽ വെള്ളൂർ, അഷറഫ് പനച്ചുവട് എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.