ambala

അമ്പലപ്പുഴ : സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള പ്രീ- മാരിറ്റൽ കോഴ്സ് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം കുട്ടി വിളക്കേഴം ഉദ്ഘാടനം ചെയ്തു. കാക്കാഴം മുഹ്‌യിദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ് നാസർ മാവുങ്കൽ അദ്ധ്യക്ഷനായി . അമ്പലപ്പുഴ താലൂക്ക് ദക്ഷിണ മേഖല ജമാഅത്ത് അസോസിയേഷൻ പ്രസിഡന്റ് സി.എ.സലിം ചക്കിട്ടപറമ്പിൽ ,നാസർ മാമ്മൂലയിൽ, ഷെരീഫ് ദാരിമി പല്ലന , ആലപ്പുഴ അബ്ദുൾ സലാം മാസ്റ്റർ, ഷുക്കൂർ മുഹമ്മദ്, മജീദ് കാക്കാഴം, അബ്ദുൾ അസീസ്, സഈദ് കണ്ണാടി ചിറയിൽ തുടങ്ങിയവർ സംസാരിച്ചു.