nad

ആലപ്പുഴ: നഗരസഭ സംസ്ഥാന സർക്കാരിന്റെ അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഭക്ഷ്യകിറ്റിന്റെയും, വിദ്യാർത്ഥികൾക്കുള്ള കൺസെഷൻ ടിക്കറ്റിന്റെയും വിതരണോദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. നഗരസഭാ പരിധിയിലെ 133 ഗുണഭോക്താക്കൾക്കാണ് പദ്ധതി പ്രകാരം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ നസീർപുന്നക്കൽ, എ.എസ്.കവിത, കൗൺസിലർമാരായ എൽജിൻ റിച്ചാഡ്, അരവിന്ദാക്ഷൻ, ഹെലൻ ഫെർണാണ്ടസ്, പി.റഹിയാനത്ത്, ക്ലാരമ്മ പീറ്റർ, ജ്യോതി പ്രകാശ്, പ്രജിത, ഡെപ്യൂട്ടി സെക്രട്ടറി മാലിനി കർത്ത, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ്, സി.ഡി.എസ് ചെയർപേഴ്‌സൺ സോഫിയ, പ്രൊജക്ട് ഓഫീസർ നിഷ, മെമ്പർ സെക്രട്ടറി സന്ധ്യ തുടങ്ങിയവർ പങ്കെടുത്തു.