local

മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്തിൽ കുടിവെള്ള വിതരണം നിരന്തരം മുടങ്ങുന്നതിൽ പ്രതിഷേധിച്ചും ഉപയോഗശൂന്യമായ വാട്ടർ കണക്ഷനുകൾ വിഛേദിക്കണമെന്ന നിരന്തര ആവശ്യം പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടും പഞ്ചായത്ത് അംഗങ്ങൾ വഴിച്ചേരിയിലെ വാട്ടർ അതോറിട്ടി ഓഫീസിൽ എക്സിക്യുട്ടീവ് എൻജിനിയറുടെ അഭാവത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റിനെ തടഞ്ഞുവച്ചു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി.അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ഉപരോധം. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്താമെന്ന് എം.എൽ.എ അറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്.