ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 'വ്യവസായ സൗഹൃദ കേരളം നിയമപരിഷ്‌കാരങ്ങളിലൂടെ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മുഹമ്മ ഗൗരിനന്ദനം ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മുൻ ഡെപ്യുട്ടി ഡയറക്ടർ ടി.എസ്.ചന്ദ്രൻ വിഷയാവതരണം നടത്തും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി.മഹീന്ദ്രൻ, ഫൈബർവേൾഡ് മാനേജിംഗ് ഡയറക്ടർ റോബി ഫ്രാൻസിസ്, ജില്ലാപഞ്ചായത്ത് അംഗം വി.ഉത്തമൻ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ എം.എസ്.ലത, മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എം.ചന്ദ്ര, സി.ഡി.വിശ്വനാഥൻ, നസീമ, പി.വി.വിനോദ് തുടങ്ങിയവർ പങ്കെടുക്കും.