
എടത്വ : തലവടി ഗ്രാമപഞ്ചായത്ത് 9ാം വാർഡിൽ മൂലേപ്പറമ്പ് വീട്ടിൽ ആദിയുടെയും,ആദിലിന്റെയും മരണത്തിൽ അനുശോചിച്ച് ഇവർ പഠിച്ചിരുന്ന തലവടി 52ാം നമ്പർ അങ്കണവാടിയിൽ യോഗം ചേർന്നു. കുട്ടികളുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജിൻസി ജോളി,ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ഗായത്രി.ബി.നായർ, വൈസ് പ്രസിഡൻറ് ജോജി എബ്രഹാം, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ജോജി.ജെ.വൈലപ്പള്ളി, ബ്ലോക്ക് പഞ്ചായത്തംഗം അജിത് പിഷാരത്ത്, സുജ സ്റ്റീഫൻ, രജിത ആർ.കുമാർ, അനിത എന്നിവർ സംസാരിച്ചു.