കായംകുളം: കായംകുളം അഗ്നിരക്ഷാ നിലയത്തിൽ പുതുതായി മൊബൈൽ ടാങ്ക് യൂണിറ്റ് അനുവദിച്ചു. 5000 ലിറ്റർ ടാങ്ക് കപ്പാസിറ്റിയോട് കൂടിയതും ഹൈ പവർ മോണിറ്റർ ഉള്ളതുമായ വാഹനം ആണിത്. ഫ്ലാഗ് ഓഫ് യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. സ്റ്റേഷൻ ഓഫീസർ ജബിൻ ജോസഫ്,അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ മണിയൻ,റോയ്, മധു എന്നിവർ പങ്കെടുത്തു.