ambala

അമ്പലപ്പുഴ: രണ്ടു ദിവസങ്ങളിലായി പുന്നപ്ര യു .പി സ്കൂളിൽ നടന്നുവന്ന വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാ സർഗോത്സവം സമാപിച്ചു. സമാപന സമ്മേളനം എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് സമ്മാനങ്ങൾ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. സി. കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം സതി രമേശ്, പ്രമോദ് കുമാർ, ശ്രീലേഖ മനോജ്, എൽ. വിഷ്ണു പ്രിയ, എസ്. സുകന്യ എന്നിവർ സംസാരിച്ചു. കെ .രാജേഷ് കുമാർ സ്വാഗതം പറഞ്ഞു.