
ആലപ്പുഴ: നവകേരള സദസിനു മുന്നോടിയായി അമ്പലപ്പുഴ മണ്ഡലത്തിൽ 'സ്ത്രീകളും കുട്ടികളും; നിയമസുരക്ഷാ സംവിധാനങ്ങൾ' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ സംസ്ഥാന ഭക്ഷ്യ കമ്മിഷൻ അംഗം അഡ്വ.സബിത ബീഗം ഉദ്ഘാടനം ചെയ്തു. എച്ച്.സലാം എം.എൽ.എ പങ്കെടുത്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷയായി. ജില്ല വനിത ശിശു വികസന ഓഫീസർ എൽ.ഷീബ, വനിത സംരക്ഷണ ഓഫീസർ ആർ.സൗമ്യ, ജില്ല ശിശു സംരക്ഷണ ഓഫീസർ ടി.വി.മിനിമോൾ തുടങ്ങിവർ വിഷയാവതരണം നടത്തി.