
അമ്പലപ്പുഴ: സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് കൗൺസിൽ (എസ്.എസ്.പി.സി) അമ്പലപ്പഴ മണ്ഡലം സമ്മേളനം സംഘടിപ്പിച്ചു. പെൻഷൻ കുടിശിക ഉടൻ വിതരണം ചെയ്യണമെന്നും പെൻഷൻ പരിഷ്കരണത്തിന്റെ അരിയറും ഡി.എ യും വിതരണം ചെയ്യണമെന്നും മെഡിസെപ്പ് അപാകതകൾ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാസെക്രട്ടറി ആർ.ബാലൻ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്യു. എ.ടി.വിജയമ്മ അദ്ധ്യക്ഷയായി. ജെ.സുരേഷ് സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ, സി.വാമദേവ്, പി.സുരേന്ദ്രൻ, വി.ആർ.അശോകൻ, സതീശൻ എന്നിവർ സംസാരിച്ചു. പ്രസിഡന്റായി എ.ഹുസൈനെയും സെക്രട്ടറിയായി
ജെ.സുരേഷിനെയും തിരഞ്ഞടുത്തു.