ചേർത്തല: തങ്കി അന്ത്റപ്പേർ ക്രിസ്തുരാജ കുരിശടിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുന്നാൾ വെള്ളിയാഴ്ച തുടങ്ങും. വൈകിട്ട് 6ന് വികാരി ഫാ. മാർട്ടിൻ പുണോളിയുടെ കാർമ്മികത്വത്തിൽ കൊടിയേ​റ്റ്,ദിവ്യവലി,വചനപ്രഘോഷണം ഫാ.റിൻസൺ കാളിയത്ത്,പ്രസുദേന്തി വാഴ്ച. ശനിയാഴ്ച വൈകിട്ട് 5.30 ഫാ.ലോബോലോറൻസ് ചക്രശ്ശേരിയുടെ കാർമ്മികത്വത്തിൻ ദിവ്യബലി,വചന പ്രഘോഷണം ഫാ.ആന്റണി തമ്പി തൈക്കൂട്ടത്തിൽ,വേസ്പര പ്രദക്ഷിണം.തിരുനാൾ ദിനമായ ഞായറാഴ്ച വൈകിട്ട് 5.30 ന് ഫാ. ആന്റേച്ചൻ മണ്ണേഴത്തിന്റെ
മുഖ്യ കാർമ്മികത്വത്തിൽ തിരുന്നാൾ സമൂഹ ദിവ്യബലി, തുടർന്ന്
തിരുന്നാൾ പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം എന്നിവ നടക്കും.