vote

ആലപ്പുഴ: സമ്മറി റിവിഷൻ 2024നോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, എസ്.ഡി കോളേജ് എന്നിവിടങ്ങളിൽ വോട്ട് വർത്തമാനം സംഘടിപ്പിച്ചു. ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ ജോൺ.വി.സാമുവൽ അദ്ധ്യക്ഷനായി. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനാധിപത്യ പ്രക്രിയയിൽ യുവ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കളക്ടർ ബി.കവിത, ജില്ലാ സ്വീപ്പ് നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.