photo

ചേർത്തല: ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം പ്രോജക്ട് അന്ന പോഷൻ മാഹിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ചേർത്തല ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിച്ചു. ചേർത്തല ക്ലസ്​റ്റർ കൺവീനർ പി.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ എ.അജി, പി.ടി.എ പ്രസിഡന്റ് പി.ടി.സതീശൻ,വൈസ് പ്രസിഡന്റ് സിന്ധു ഷൈജു, എസ്.എം.സി ചെയർമാൻ എം.മുരുകൻ,ഹെഡ്മാസ്​റ്റർ ശശി കന്നികാവിൽ,സ്​റ്റാഫ് സെക്രട്ടറി കെ.സി.ഉഷ എന്നിവർ സംസാരിച്ചു. ആർ.ലിനിമോൾ സന്ദേശം നൽകി. ആർ.വിസ്മയ നന്ദി പറഞ്ഞു.