ഹരിപ്പാട് : തൃപ്പക്കുടം മഹാദേവക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം ഇന്ന് മുതൽ 17 വരെ നടക്കും. യജ്ഞ മണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള വിഗ്രഹവുമായുള്ള ഘോഷയാത്ര ഇന്ന് രാവിലെ 7ന് മഹാദേവികാട് വലിയകുളങ്ങര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും. 5ന് കൊടിക്കൂറ, അഭിഷേക ദ്രവ്യങ്ങൾ എന്നിവ ഘോഷയാത്രയായി യജ്ഞമണ്ഡപത്തിലെത്തിക്കും. തുടർന്ന് കിഴക്കേപുല്ലാംവഴി കടിയക്കോൽ സുബ്രഹ്മണ്യൻ നമ്പൂതിരി ധ്വജാരോഹണം നടത്തും. 7ന് രാവിലെ രുദ്രസൂക്‌തജപം, ഉച്ചക്ക് അന്നപ്രസാദ വിതരണം , വൈകിട്ട് 6ന് സാംസ്കാരികസമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഉപദേശക സമിതി പ്രസിഡന്റ് ആർ.ചന്ദ്രശേഖര പിള്ള അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠത്തിലെ സ്വാമി സാന്ദ്രാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. പ്രഥമ മഹാരുദ്ര പുരസ്കാരം കവിയുംചലച്ചിത്ര ഗാനരചയിതാവമായ വയലാർ ശരത്ചന്ദ്രവർമ്മക്ക് സമ്മാനിക്കും . മിസോറാം മുൻഗവർണർ കുമ്മനം രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം സുന്ദരേശൻ , മുനിസിപ്പൽ ചെയർമാൻ കെ.എം. രാജു , ഉപദേശക സമിതി സെക്രട്ടറി എച്ച്. ഹർഷൻ,മുനിസിപ്പൽ കൗൺസിലർമാരായ മണ്ണാറശാല നാഗദാസ്, എസ്.കൃഷ്ണകുമാർ,ബിജു മോഹൻ എന്നിവർ സംസാരിക്കും.