അരൂർ: എഴുപുന്ന സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള ഗ്രന്ഥശാലയുടെയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യ നേത്രരോഗ ചികിത്സാക്യാമ്പ് എസ്.പി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റും ഗ്രന്ഥശാല പ്രസിഡന്റുമായ പി.പി.അനിൽകുമാർ, സെക്രട്ടറി കൊച്ചുമേരി ബാബു, ലൈബ്രേറിയൻ ലൈല രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.