ഹരിപ്പാട്: നവകേരള സദസിന്റെ ഭാഗമായി ഹരിപ്പാട് നിയോജക മണ്ഡലത്തിൽ യുവജന സെമിനാർ 8ന് വൈകിട്ട് 4ന് മുതുകുളം സി.കെ കേശവപിള്ള മെമ്മോറിയൽ ആഡിറ്റോറിയത്തിൽ നടക്കും. " നവകേരള നിർമ്മിതിയും വൈജ്ഞാനിക സമ്പദ് വ്യവസ്ഥയും " എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ജെയ്ക് സി.തോമസ് ഉദ്ഘാടനം ചെയ്യും. എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽ അംഗം അഡ്വ. ആർ ജയൻ വിഷയാവതരണം നടത്തും.