matapally-samarapanthal

ബുധനൂർ: മറ്റപ്പള്ളി കുന്നുകളിൽ നിന്നും മണ്ണെടുക്കുന്നതിനെതിരെ സംയുക്ത സമരസമിതി നടത്തിവരുന്ന രാപ്പകൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബുധനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരിസ്ഥിതി സംരക്ഷണ ഫോറം വേണാട് ഘടകം പ്രവർത്തകർ സമരപ്പന്തലിലെത്തി. രക്ഷാധികാരികളായ എ.ആർ.വരദരാജൻ നായർ, അടിമുറ്റത്തുമഠം സുരേഷ് ഭട്ടതിരി, ചെങ്ങന്നൂർ ബ്ളോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.ആർ. മോഹനൻ, ജനറൽ സെക്രട്ടറി പി.ജെ നാഗേഷ് കുമാർ, വൈസ് പ്രസിഡന്റ് തോമസ് ജോൺ, പി.ആർ.ഒ അബ്ദുൾറഹ്മാൻകുഞ്ഞ്, വനിത കോ-ഓർഡിനേറ്റർ ജയ വി.കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ മറ്റപ്പള്ളിയിലെത്തിയത്.