ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം 386-ാം നമ്പർ മാവേലിക്കര ടൗൺ ശാഖയിൽ 28-ാമത് ഗുരുദേവ വിഗ്രഹ പ്രതിഷ്ഠാ വാർഷിക മഹോത്സവം 8 മുതൽ 10 വരെ നടക്കും. 8ന് രാവിലെ 5.30ന് നടതുറക്കൽ, 6.15ന് പ്രതിഷ്ഠാ വാർഷിക പൂജകൾ, 10ന് പ്രഭാഷണം,ഉച്ചയ്ക്ക് 1 ന് അന്നദാനം,വൈകിട്ട് 7.30 ന് ഭക്തിഗാനസുധ, 9 ന് രാവിലെ 5.30ന് ഗുരുദേവ സുപ്രഭാതം, വൈകിട്ട് 4.30ന് സർവ്വെശ്വര്യപൂജ, 10 ന് രാവിലെ 9.30 ന് പ്രതിഷ്ഠാവാർഷിക സമ്മേളനം മാവേലിക്കര യൂണിയൻ കൺവീനർ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. ശാഖ പ്രസിഡന്റ് വി.ജി.രവീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. ശാഖയിൽ പുതുതായി ആരംഭിക്കുന്ന കുമാരനാശാൻ സ്മാരക സാംസ്ക്കാരിക വായനശാല കൊടിക്കുന്നിൽ സുരേഷ് എം.പിയും നേത്രപരിശോധനാ ക്യാമ്പും രക്ത പരിശോധനാ ക്യാമ്പും എം.എസ് അരുൺകുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. മാവേലിക്കര, യൂണിയൻ ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രാ മുഖ്യ പ്രഭാഷണം നടത്തും. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് സന്ദേശം നൽകും. മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അനി വർഗീസ്, ശാന്തി അജയൻ, യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ അമ്പിളി, യൂത്ത്മൂവ്മെന്റ് ചെയർമാൻ നവീൻ വി.നാഥ്, അജി പേരാത്തേരിൽ, ശിവൻകുട്ടി, സുജ സുരേഷ് എന്നിവർ സംസാരിക്കും. ശാഖായോഗം വൈസ് പ്രസിഡന്റ് ജിജോ ആർ.തമ്പുരാൻ സ്വാഗതവും സെക്രട്ടറി ഇൻ ചാർജ് രംഗൻ നന്ദിയും പറയും. ഉച്ചയ്ക്ക് 1 ന് അന്നദാനം,രാത്രി 8 ന് നൃത്താവിഷ്കാരം.