ആലപ്പുഴ: കുട്ടനാട് മണ്ഡലത്തിലെ നവകേരള സദസുമായി ബന്ധപ്പെട്ട രാമങ്കരി, മുട്ടാർ, തലവടി പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ നവകേരള കർമ്മ പദ്ധതി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. ഇന്ന്ഉച്ചയ്ക്ക് രണ്ടിന് മാമ്പുഴക്കരി സ്വാമി സത്യവൃത സ്മാരക ഹാളിൽ നടക്കുന്ന സെമിനാർ തോമസ് കെ.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അദ്ധ്യക്ഷത വഹിക്കും. നവകേരള കർമ്മ പദ്ധതി ജില്ല കോ-ഓർഡിനേറ്റർ കെ.എസ്.രാജേഷ് വിഷയാവതരണം നടത്തും. സെമിനാറിന് മുന്നോടിയായി രാമങ്കരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഒപ്പന, കൈകൊട്ടിക്കളി എന്നിവയുമുണ്ടാകും.