ഹരിപ്പാട്: കുമാരപുരം സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1449 ന്റെ ആഭിമുഖ്യത്തിൽ സഹകാരി സംഗമവും വിദ്യാഭ്യാസ അവാർഡ്ദാനവും മുൻ പ്രസിഡന്റ്‌ എം. സത്യപാലനെ ആദരിക്കലും 8ന് വൈകിട്ട് 3ന് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ആർ.നാസർ ഉദ്ഘാടനം ചെയ്യും. കെ.എച്ച്.ബാബുജാൻ വിദ്യാഭ്യാസ അവാർഡുദാനം നിർവ്വഹിക്കും.