photo

ചേർത്തല: ചേർത്തല സെന്റ് മൈക്കിൾസ് കോളജ് ഗ്രൗണ്ടിൽ 14 ന് നടക്കുന്ന നവകേരള സദസിന്റെ പ്രചരണാർത്ഥം അരങ്ങാരവം എന്ന പേരിൽ കഞ്ഞിക്കുഴിയിൽ മൂന്നു സ്ഥലങ്ങളിൽ പ്രചരണ പരിപാടിയൊരുക്കി. പഞ്ചായത്തിലെ അങ്കണവാടി ജീവനക്കാരുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നിന്ന് ആരംഭിച്ച വർണാഭമായ പരിപാടി ബ്ലോക്കുപഞ്ചായത്ത് സെക്രട്ടറി സി.വി.സുനിൽ ഉദ്ഘാടനം ചെയ്തു.അയ്യപ്പഞ്ചേരിയിൽ ആശ പ്രവർത്തകരുടെ നേതൃത്വത്തിലുള്ള കലാജാഥ പഞ്ചായത്ത് സെക്രട്ടറി ​ടി.എഫ്. സെബാസ്​റ്റ്യൻ ഉദ്ഘാടനം ചെയ്തു.ഹരിത കർമ്മസേനയുടെ പരിപാടി കൂ​റ്റുവേലിയിൽ പഞ്ചായത്തു അസി.സെക്രട്ടറി രാജീവ് ഉദ്ഘാടനം ചെയ്തു. വൈവിദ്ധ്യമാർന്ന കലാരൂപങ്ങളും മുത്തുക്കുടകളും വാദ്യമേളങ്ങളും അരങ്ങാരവത്തിന് മാ​റ്റുകൂട്ടി.വിവിധ കേന്ദ്രങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ,വൈസ് പ്രസിഡന്റ് അഡ്വ.എം.സന്തോഷ് കുമാർ,ബ്ലോക്കുപഞ്ചായത്തു വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ബൈരഞ്ജിത്ത്,ജ്യോതിമോൾ,കെ.കമലമ്മ, പഞ്ചായത്തംഗങ്ങൾ,ഐ.സി.ഡി.എസ്,ആരോഗ്യവിഭാഗം,കുടുംബശ്രീ,ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.