dyfi-adarav

മാന്നാർ: ദേശീയ ഇൻഡോ-ഭൂട്ടാൻ കായിക മത്സരത്തിൽ അണ്ടർ 19 ഫുട്ബോൾ ലീഗിൽ മികച്ച പ്രകടനത്തിലൂടെ ഒന്നാമതെത്തിയ ടീമംഗം കുട്ടംപേരൂർ വാലയിൽ സുനിൽ ഷീജ ദമ്പതികളുടെ മകൻ സച്ചിൻ സുനിലിനെ ഡി.വൈ.എഫ്.ഐ കുന്നത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. ഡി.വൈ.എഫ്.ഐ മേഖല സെക്രട്ടറി അരുൺ മുരുകൻ, സി.പി.എം എൽ.സി അംഗം സുശീല സോമരാജൻ, സി.പി.എം കുന്നത്തൂർ നോർത്ത് ബ്രാഞ്ച് സെക്രട്ടറി വിഷ്ണു ദേവ്, ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ ഹരികൃഷ്ണൻ, നിബിൻ ബാബു, സൂരജ് സുരേഷ് എന്നിവർ പങ്കെടുത്തു.