dfsdef

കായംകുളം : പുതുപ്പള്ളി പുളിയാണിക്കൽ ജംഗ്ഷന് സമീപം ബൈക്കി​ൽ വന്ന യുവാക്കളെ തടഞ്ഞുനി​റുത്തി​ കമ്പി വടി കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മൂന്നും അഞ്ചും പ്രതികളായ സഹോദരങ്ങൾ അറസ്റ്റിലായി​ . പുതുപ്പള്ളി വടക്ക് കൊച്ചുമുറിയിൽ കടയ്ക്കൽ കാവിൽ വീട്ടിൽ രഞ്ജിത് (28), സഹോദരൻ രഞ്ജി (23) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

3ന് രാത്രി 10 മണിയോടെ പുതുപ്പള്ളി പുളിയാണിക്കൽ ജംഗ്ഷനു സമീപം റോഡിലൂടെ ബൈക്കിൽ വന്ന പുതുപ്പള്ളി ഗോവിന്ദമുട്ടം സ്വദേശിയായ ജിത്തു ദേവൻ, സുഹൃത്ത് സുനീഷ് എന്നിവരെ ഇവരുൾപ്പെടെ എട്ടുപേരടങ്ങുന്ന സംഘം കമ്പി വടി കൊണ്ട് ആക്രമി​ച്ച് കൊലപ്പെടുത്താൻ ശ്രമി​ക്കുകയായി​രുന്നു. മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായി​ കായംകുളം സി.ഐ മുഹമ്മദ് ഷാഫി അറിയിച്ചു. എസ്.ഐ. ശ്രീകുമാർ , പൊലീസുകാരായ പ്രദീപ്, ബിനു, അനൂപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.