sderf

ചാരുംമൂട് : കഴിഞ്ഞ രണ്ടു ദിവസങ്ങളായി ചാരുംമൂട് പ്രദേശത്ത് തെരുവു നായയുടെ ആക്രമണത്തി​ൽ പത്തോളം പേർക്ക് പരി​ക്കേറ്റു. തി​ങ്കളാഴ്ച രാത്രി 9 മണിയോടെയാണ് പേവിഷബാധയുളളതായി സംശയിക്കുന്ന ഒരു കറുത്ത നായ ചാരുംമൂട് ടൗണിൽ

ഭീതി​ പരത്തി​യത് . രാത്രി രണ്ടു പേർക്ക് കടിയേറ്റു. ഇന്നലെ രാവിലെ 9 മണിയോടെ ജംഗ്ഷനിൽ പല ഭാഗത്തായി നിന്നിരുന്ന 8 പേർക്കും നായയുടെ കടിയേറ്റു.

തെക്കേ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ സന്തോഷ് കുമാർ, ചാരുംമൂട് നിവാസികളായ മോഹനൻ, ഗോപി, സിജു സുതൻ, ബിജു,നേപ്പാൾ സ്വദേശിയായ ഗൂർഖയും കുട്ടിയുമടക്കം പത്തോളം പേർക്കാണ് നായയുടെ കടിയേറ്റത്. വഴിയിൽ കണ്ടവരെയെല്ലാം ഓടി നടന്ന് കടിച്ച നായ പറയംകുളം ഭാഗത്തേക്ക് ഓടിപ്പോയി. പിന്നീട് സന്ധ്യയോടെ കോമല്ലൂരിൽ വെച്ച് നായയെ നാട്ടുകാർ തല്ലിക്കൊന്നു. കടിയേറ്റവർ ചുനക്കര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും അടൂർ ഗവ. ആശുപത്രിയിലും ചികിത്സ തേടി.