എരമല്ലൂർ: എരമല്ലൂർ മരാംചിറ കുടുംബ യോഗം അമ്പതാമത് ഭാഗവത സപ്താഹ യജ്ഞം 9ന് ആരംഭിച്ചു 16ന് സമാപിക്കും. മാരാംചിറ പുഷ്കരന്റെ വസതിയിൽ കുടുംബയോഗം ട്രസ്റ്റ് മുതിർന്ന അംഗം തങ്കപ്പൻ ഭദ്രദീപം പ്രകാശനം ചെയ്യും. 10 ന് രാവിലെ ഇലഞ്ഞിക്കൽ ഹരികൃഷ്ണൻഎമ്പ്രാന്തിരി യുടെ മുഖ്യകാർമികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം നടക്കും. തിരുവിഴ ഗോപകുമാർ ശർമ്മ യജ്ഞാചാര്യനും വിജയകുമാര വാര്യർ, രാധാകൃഷ്ണൻ നായർ എന്നിവർ ഉപാചാര്യന്മാരും കമലഹാസൻ ശാന്തി യജ്ഞഹോതാവും ആയിരിക്കും.16 ന് വൈകിട്ട് 7ന് തിരുവാതിരക്കളി, ഭക്തിഗാനസുധ എന്നിവ ഉണ്ടാകും.