
ആലപ്പുഴ: യു.പി വിഭാഗം വിദ്യാർത്ഥികൾക്കും വനിതകൾക്കുമായി ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനോത്സവത്തിന്റെ ജില്ലാതല മത്സരം 10ന് ഉച്ചയ്ക്ക് 2 മുതൽ 4 വരെ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. താലൂക്ക്തല മത്സരത്തിൽ വിജയിച്ച ആദ്യ പത്ത് സ്ഥാനക്കാരാണ് ജില്ലാ മത്സരത്തിൽ പങ്കെടുക്കുന്നത്. എഴുത്തുപരീക്ഷയായാണ് മത്സരം. മത്സരാത്ഥികൾ തിരിച്ചറിയൽ കാർഡ് കൊണ്ടുവരണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ.എം.മാക്കിയിലും സെക്രട്ടറി ടി.തിലകരാജും അറിയിച്ചു.