
അമ്പലപ്പുഴ: രണ്ടു ദിവസങ്ങളിലായി നടക്കുന്ന സഹോദയ അത്‌ലറ്റിക് മീറ്റിന് തുടക്കമായി. പുന്നപ്ര കാർമ്മൽ എൻജിനീയറിംഗ് കോളേജ് അങ്കണത്തിൽ ആരംഭിച്ച മീറ്റ് എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 45 സ്കൂളുകളിൽ നിന്നായി 1400 ഓളം വിദ്യാർത്ഥികൾ 48 ഇനങ്ങളിൽ മാറ്റുരക്കുന്ന മീറ്റ് 14 ന് സമാപിക്കും. സഹോദയ സ്കൂൾ കോംപ്ലക്സ് പ്രസിഡന്റ് എ.നൗഷദ് അദ്ധ്യക്ഷനായി. ആൾ ഇന്ത്യാ യൂത്ത് നാഷണൽ മീറ്റിൽ നൂറു മീറ്റർ സ്വർണമെഡൽ ജേതാവ് ആഷ്ലിൻ അലക്സാണ്ടർ മുഖ്യാതിഥിയായി. ലിയോ തേർട്ടീന്ത് മാനേജർ ഫാ.ഡോ. സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ, കാർമ്മൽ കോളേജ് ഡയറക്ടർ ഫാ.ജസ്റ്റിൻ ആലുക്കൽ, സഹോദയ വൈസ് പ്രസിഡന്റ് സെൻ കല്ലുപുര, ഫാ. സാംജി വടക്കേടം, ഫാ.തോമസ് മണിയാം പൊഴിയിൽ, സിസ്റ്റർ സെബി മേരി, എ. എൽ. ഹസീന, സുരേഷ്, ജയ്സൺ, സന്ധ്യാവ് എന്നിവർ സംസാരിച്ചു. ലിയോ തേർട്ടീന്ത് വൈസ് പ്രിൻസിപ്പൽ പി.ജി.റയ്ച്ചൽ സ്വാഗതം പറഞ്ഞു.