ആലപ്പുഴ: പ്രജാപിതാ ബ്രഹ്മകുമാരീസ് രാജയോഗ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രമേഹമുക്ത ജീവിതം പരിപാടിയായ 'മധുരം മധുഗേഹം' 9, 10 തീയതികളിൽ പഴവീടിലെ ബ്രഹ്മകുമാരീസ് രാജയോഗ കേന്ദ്രത്തിൽ നടക്കും. ഡോ.വത്സലൻ നായർ പരിപാടിക്ക് നേതൃത്വം നൽകും. രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെയാണ് പരിപാടി. നഗരസഭാ ചെയർപേഴ്സൺ കെ.കെ.ജയമ്മ പരിപാടി ഉദ്ഘാടനം ചെയ്യും.