arr

അരൂർ:ഭാരതരത്നം ഡോ.ബി.ആർ.അംബേദ്കറുടെ 67-ാമത് ചരമ വാർഷികം ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ആചരിച്ചു. പുഷ്പാർച്ചന, സ്മൃതി ഗീതങ്ങൾ, അനുസ്മരണ യോഗം, അനുമോദനം എന്നിവ ചടങ്ങിന്റെ ഭാഗമായി നടന്നു. ക്ലസ്റ്റർ ചെയർമാൻ എം.വി.ആണ്ടപ്പൻ ഉദ്ഘാടനം ചെയ്തു. ദിവാകരൻ കല്ലുങ്കൽ അദ്ധ്യക്ഷനായി. കെ.എസ്.വേലായുധൻ, ഭാസ്ക്കരൻ കല്ലുങ്കൽ, കെ.എം.കുഞ്ഞുമോൻ, എം.പി.അനിൽ, പി.ജെ.തെന്നൽ, ഗീത ദിനേശൻ, കെ.കെ.അജയൻ,എസ്.നയന എന്നിവർ സംസാരിച്ചു.