ചേർത്തല: താലൂക്ക് മഹാസമാധിദിനാചരണ കമ്മിറ്റി തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെും ശ്രീനാരായണ ഗുരുധർമ്മ സേവാ സംഘത്തിന്റെയും സഹകരണത്തോടെ 9ന് ചേർത്തല സി.വി.കുഞ്ഞിക്കുട്ടൻ മെമ്മോറിയൽ ഗുരുദേവ പ്രാർത്ഥനാ ഹാളിൽ സൗജന്യ നേത്രചികിത്സാ ക്യാമ്പ് നടക്കും.ശനിയാഴ്ച രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്യാമ്പ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 400 പേരെ മാത്രമാണ് ക്യാമ്പിൽ പരിശോധിക്കുന്നത്. തിരഞ്ഞടുക്കപ്പെടുന്ന നേത്രരോഗികളെ അന്നുതന്നെ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയിലേക്ക് കൊണ്ടുപോകും. അവർക്ക് ഭക്ഷണം,പരിചരണം, യാത്രാക്കൂലി,മരുന്ന്,ഓപ്പറേഷൻ,താമസസൗകര്യം എന്നിവ തികച്ചും സൗജന്യമായിരിക്കും.ഫോൺ: 9946005873, 9447716361.