ചേർത്തല: ജില്ലാ കരാട്ടേ അസോസിയേഷന്റെ ജില്ലാ ചാമ്പ്യൻഷിപ്പ് 9ന് എസ്.എൽ.പുരം രംഗകല ഓഡി​റ്റോറിയത്തിൽ നടക്കും . ജില്ലാ സ്‌പോർട്ടസ് കൗൺസിലിന്റെയും ജില്ലാ ഒളിമ്പിക് അസോസിയേഷന്റെയും അംഗീകാരത്തോടെയാണ് ചാമ്പ്യൻഷിപ്പ് നടത്തുന്നത്. സബ് ജൂനിയർ,ജൂനിയർ,കേഡ​റ്റ്,സീനിയർ,അണ്ടർ 21 എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. 9 ന് രാവിലെ 8ന് ജില്ലാ സ്‌പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് ഒളിമ്പ്യൻ പി.ജെ.ജോസഫ് ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും.