ചേർത്തല: കെ.വി.എം കോളേജ് ഒഫ് നഴ്സിംഗിലെ പൂർവ വിദ്യാർത്ഥി സംഗമം 9ന് കെ.വി.എം ട്രസ്​റ്റ് ഓഡി​റ്റോറിയത്തിൽ നടക്കും. കഴിഞ്ഞ 20 വർഷമായി വിവിധ കാലയളവിൽ കോളേജിൽ പഠനം പൂർത്തിയാക്കിയവർ സംഗമത്തിൽ പങ്കെടുക്കുമെന്ന് കെ.വി.എം കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ പ്രൊഫ.എം.എസ്.മെറിൻ ആശ,വൈസ് പ്രിൻസിപ്പൽ സി.എസ്.സൂര്യ,നഴ്സിംഗ് സ്‌കൂൾ പ്രിൻസിപ്പൽ സ്വപ്ന എം.കൊക്കാട്, ട്രസ്​റ്റ് ഇംഗ്ലീഷ് വിഭാഗം മേധാവി പ്രൊഫ.അനിത ശേഖർ, പൂർവ വിദ്യാർത്ഥി സംഘടന ട്രഷറർ നീതു വിൻസന്റ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 9 ന് രാവിലെ 10ന് ആലപ്പുഴ ഗവ.നഴ്സിംഗ് കോളേജിലെ അസി.പ്രൊഫസർ എ.പ്രിമി മാത്യു സംഗമം ഉദ്ഘാടനം ചെയ്യും. കെ.വി.എം ട്രസ്​റ്റ് ഡയറക്ടർ ഡോ.വി.വി.പ്യാരേലാൽ അദ്ധ്യക്ഷനാകും. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കലാസംഗമവുമുണ്ടാകും.