ആലപ്പുഴ : സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ഗവർണറുടെ നടപടിയിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ജില്ലയിൽ പഠിപ്പുമുടക്കി . ആലപ്പുഴ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി നടത്തിയ മാർച്ചിൽ നേരിയ സംഘർഷമുണ്ടായി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തരും പൊലീസും തമ്മിലുണ്ടായ ഉന്തുംതള്ളിനുമിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ജില്ല സെക്രട്ടേറിയറ്റ് അംഗം മഴയെ പൊലീസ് ജീപ്പിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റി. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എസ്.എഫ്.ഐ ജില്ലസെക്രട്ടറി എം.ശിവപ്രസാദ് സമരം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജെഫിൻ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി വൈഭവ് ചാക്കോ, വൈസ് പ്രസിഡന്റ് റോഷൻ എസ്.രമണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം സൗരവ് സുരേഷ്, രാഹുൽ കൃഷ്ണൻ, അഖില ബാബു, അമൽ നൗഷാദ് എന്നിവർ സംസാരിച്ചു.