
പൂച്ചാക്കൽ :സാന്ത്വനം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ വിശപ്പ് രഹിത ചേർത്തലയുടെ കലവറ നിറക്കൽ പദ്ധതിയുടെ ഭാഗമായി തൃച്ചാറ്റുകളും മേഖലയിൽ നിന്ന് ശേഖരിച്ച 40 ചാക്ക് അരിയും മറ്റ് പലവ്യഞ്ജനങ്ങളും അടങ്ങുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് സാന്ത്വനം ചെയർമാൻ കെ.രാജപ്പൻ നായർ നിർവഹിച്ചു. സാന്ത്വനം ട്രഷറർ പി.ഷാജി മോഹൻ ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് വിവേകാനന്ദ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.എ.അനീഷ് സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, പാണാവള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ആർ.ജയചന്ദ്രൻ, ജനപ്രതിനിധികളായ ജി. ധനേഷ് കുമാർ, കെ.ഇ.കുഞ്ഞുമോൻ, ഹരീഷ്മ വിനോദ്, ലക്ഷ്മി ഷാജി, ശാലിനിസമീഷ്, എൽ.സി.അംഗങ്ങളായ ഡി.സുരേഷ് ബാബു, കെ.എൻ. വാസവൻ, എം. മനീഷ്, സാന്ത്വനം മേഖലാ സെക്രട്ടറി ബ്രിജീഷ് തുടങ്ങിയവർ പങ്കെടുത്തു.