pla

ആലപ്പുഴ: നഗരസഭ ഹെൽത്ത് സ്‌ക്വാഡ് നഗരത്തിലെ മൊത്തവ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് കിറ്റുകൾ, പ്ലാസ്റ്റിക് കോട്ടിങ്ങുള്ള കപ്പ്, പ്ലേറ്റ്, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലാസ്റ്റിക് ഇല, സട്രോ തുടങ്ങി 200 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. കല്ലുപാലത്തിനു സമീപം പി.എസ്.ഷിഹാബുദ്ദീൻറെ ഉടമസ്ഥതയിലുള്ള സുഹാന സ്റ്റോഴ്‌സ് എന്ന ഹോൾസയിൽ സ്ഥാപനത്തിൽ നിന്നുമാണ് ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. 10000 രൂപ പിഴ ചുമത്തി നോട്ടീസ് നൽകി. പരിശോധനകൾ കർശനമായി തുടരുമെന്ന് ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അറിയിച്ചു. നഗരസഭാ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് 2 ബി മനോജിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഐ.അനീസ്, ആർ.റിനോഷ്, ജെ.ഖദീജ എന്നിവർ പങ്കെടുത്തു.