photo

ചേർത്തല:ശ്രീനാരായണ കോളേജിൽ ശ്രീനാരായണ സ്​റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ നാരായണ ഗുരുകുലം ശതാബ്ദി ആഘോഷവും ഏകദിന പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. 'ലോകസമാധാനം ഏകാത്മകതാബോധം വഴി ' എന്നതായിരുന്നു പ്രഭാഷണ വിഷയം.

മുൻ പ്രിൻസിപ്പൽ ഡോ.പി.ജി.പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു.പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനും സാമൂഹിക ചിന്തകനും അദ്ധ്യാപകനുമായിരുന്ന എം.കുഞ്ഞാമന്റെ നിര്യാണത്തിൽ സമ്മേളനം അനുശോചനം രേഖപ്പെടുത്തി. പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു അദ്ധ്യക്ഷയായി.എം.വി.കൃഷ്ണമൂർത്തി ആമുഖ പ്രഭാഷണം നടത്തി.ഡോ.എൻ.സവിത,ഡോ.രമ്യാ ഹരിദാസ് എന്നിവർ സംസാരിച്ചു.ഡോ.ധന്യാവിശ്വം സ്വാഗതവും ഡോ. ആദർശ് നന്ദിയും പറഞ്ഞു.

നാഷണൽ സ്​റ്റാ​റ്റിസ്​റ്റിക്കൽ ഓഫീസ് സീനിയർ സ്​റ്റാ​റ്റിസ്​റ്റിക്കൽ ഓഫീസറായ ഡോ.ആർ.സുഭാഷ് 'ഏകലോക ദർശനശാസ്ത്രവും ലോകസമാധാനവും' എന്ന വിഷയം അവതരിപ്പിച്ചു.ശ്രീനാരായണ ഗുരു അന്താരാഷ്ട്ര പഠന ഗവേഷണ കേന്ദ്രം
മുൻ ഡയറക്ടർ,ഡോ.ബി.സുഗീത, 'ഏകലോക മതവും ലോക സമാധാനവും', ഡോ.എം.ഹരി (എരുമേലി ഗവ.ആയുർവേദ ഹോസ്പി​റ്റൽ ) 'ഏകീകൃത ശാസ്ത്രവും ലോകസമാധാനവും ' എന്നീ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.